എസ്എൻഡിപി യോഗം വാശി ശാഖയുടെ ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം ആരംഭിച്ചു

ആദ്യദിനമായ ഇന്ന് പുലർച്ചെ അഷ്ടദ്രവ്യ മഹാഗണിപതി ഹോമത്തോടുകൂടി പൂജാദി കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു.

author-image
Honey V G
New Update
Vashi Branch

നവിമുംബൈ:ശ്രീനാരായണ ധർമ്മ പരിപാലനയോഗം 3884 -ാം നമ്പർ വാശി ശാഖയുടെ 9 -ാമത് ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം 2025 ഏപ്രിൽ മാസം 03, 04, 05 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടക്കും. ആദ്യദിനമായ ഇന്ന് വ്യാഴാഴ്ച പുലർച്ചെ അഷ്ടദ്രവ്യ മഹാഗണിപതി ഹോമത്തോടുകൂടി പൂജാദി കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു. മഹാഗുരു പൂജ , ഗുരുപുഷ്പാഞ്ജലി ഗുരു ഭാഗവത പാരായണം , ഗുരുദേവ കൃതികളുടെ പാരായണം കൂടാതെ വൈകിട്ട് വിഷ്ണു ഉണ്ണികൃഷ്ണന്റെ കാർമ്മികത്വത്തിൽ സർവ്വൈശ്വര്യ പൂജയും രണ്ടാം ദിവസമായ ഏപ്രിൽ 4-വെള്ളിയാഴ്ച പുലർച്ചെ നട തുറക്കലിന് ശേഷം വിനീഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാഗുരു പൂജ , ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, പറ നിറയ്ക്കൽ വഴിപാട്, കലശ പൂജ,ഹവനം, പഞ്ചഗവ്യം, കലശാഭിഷേകം, ഉച്ചപൂജ, തുടർന്ന് മഹാപ്രസാദത്തോടു കൂടി സമാപനം. മൂന്നാം ദിവസമായ ഏപ്രിൽ 5 - ശനിയാഴ്ച പുലർച്ചെ മഹാഗണപതി ഹോമം, ഗുരുപൂജ,ഗുരുപുഷ്പാഞ്ജലി, വൈകിട്ട് 5 മണിയ്ക്ക് ശാഖാ വൈസ് പ്രസിഡൻ്റ് സോമരാജൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൻ സാമുഹിക രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കുന്നതായിരിക്കും, കുട്ടികളുടെ കലാപരിപാടികൾ 8 മണിക്ക് മെലി സ്മ കൾച്ചറൽ അക്കാടമിയുടെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്ന്ന് ശാഖാ സെക്രട്ടറി ജയകുമാർ അറിയിച്ചു

Mumbai City