ശ്രീനാരായണ മന്ദിരസമിതി യുവാക്കൾക്കായി വ്യക്തിത്വ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു

കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ ഇടപെടലുകൾ തുടങ്ങി വ്യക്തിത്വ വികസനത്തിനുതകുന്ന നിരവധി പദ്ധതികൾ സമിതി ആസൂത്രണം ചെയ്തു വരികയാണെന്നും സമിതിയുടെ എല്ലാ യൂണിറ്റുകളിലും യുവാക്കളുടെ കൂട്ടായ്മ ഉറപ്പാക്കി പ്രവർത്തനം വിപുലീകരിക്കുമെന്നും എം. ഐ. ദാമോദരൻ പറഞ്ഞു

author-image
Honey V G
New Update
damodar

മുംബയ്:ശ്രീനാരായണ മന്ദിരസമിതി യുവയുടെ ആഭിമുഖ്യത്തിൽ യുവാക്കളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി പരിശീലന കളരി സംഘടിപ്പിച്ചു. കോർപ്പറേറ്റ് പരിശീലകരായ വിക്രം എൻ. ഭഗത്, അനീത അയ്യർ എന്നിവർ ചേർന്നാണ് കളരി നിയന്ത്രിച്ചത്. കളരി സമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് ആശംസാപ്രസംഗം നടത്തി. ഏതൊരു പ്രസ്ഥാനത്തിൻ്റേയും നിലനില്പും വളർച്ചയും ഭാവി വാഗ്ദാനങ്ങളായ യുവാക്കളുടെ കൈകളിലാണെന്നും അതുകൊണ്ടുതന്നെ യുവാക്കളുടെ പെരുമാറ്റ ശീലം, നേതൃത്വപാഠവം, കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ ഇടപെടലുകൾ തുടങ്ങി വ്യക്തിത്വ വികസനത്തിനുതകുന്ന നിരവധി പദ്ധതികൾ സമിതി ആസൂത്രണം ചെയ്തു വരികയാണെന്നും സമിതിയുടെ എല്ലാ യൂണിറ്റുകളിലും യുവാക്കളുടെ കൂട്ടായ്മ ഉറപ്പാക്കി പ്രവർത്തനം വിപുലീകരിക്കുമെന്നും എം. ഐ. ദാമോദരൻ പറഞ്ഞു.സമിതി അസിസ്റ്റൻ്റ് സെക്രട്ടറി വി.എൻ. അനിൽകുമാറിൻ്റെയും യുവയുടെ ഭാരവാഹികളായ സുദീപ് ബാലൻ, സ്വാതി പണിക്കർ, വിഷ്ണു എന്നിവരുടെയും എട്ട് സോണൽ കൺവീനർമാരുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിശീലന കളരിയിൽ സമിതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നായി നൂറിലധികം യുവാക്കൾ പങ്കെടുത്തു.

Mumbai City