ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ കനത്ത മഞ്ഞുവീഴ്ച്ച.ഇതെത്തുടര്‍ന്ന് വിനോദസഞ്ചാരികളുടെ നിരവധി വാഹനങ്ങള്‍ കുടുങ്ങി ഗതാഗതം തടസപ്പെട്ടു. റോഹ്താങിലെ സോളാങിനും അടല്‍ അടല്‍ ടണലിനും ഇടയിലായാണ് മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടന്നത്.
ആയിരത്തോളം വാഹനങ്ങള്‍ ഇവിടെ നീണ്ട ഗതാഗത കുരുക്കില്‍ അകപ്പെട്ടതായാണ് വിവരം. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വാഹനങ്ങള്‍ക്ക് നീങ്ങാന്‍ കഴിയാതെ വന്നതോടെ പോലീസുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. എഴുന്നൂറോളം പേരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റി.
ഡിസംബര്‍ 8നായിരുന്നു ആദ്യത്തെ മഞ്ഞുവീഴ്ച. ക്രിസ്മസ് പുതുവത്സര സീസണായതോടെ വലിയ തോതില്‍ സഞ്ചാരികള്‍ പ്രവഹിക്കുന്നത് കാരണം മണാലിയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.