സോഷ്യല്‍ മീഡിയയിലെ താരം സിനിമയിലും താരമാകാന്‍ ഒരുങ്ങുന്നു

ചാരക്കണ്ണുകളുളള ആ സുന്ദരി വളരെ പെട്ടെന്നാണ് താരമായി മാറിയത്. മഹാകുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ സുന്ദരിയാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്

author-image
Rajesh T L
New Update
KK

ചാരക്കണ്ണുകളുളള ആ സുന്ദരി വളരെ പെട്ടെന്നാണ് താരമായി മാറിയത്. മഹാകുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ സുന്ദരിയാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. മനോഹരമായി പുഞ്ചിരിച്ചുള്ള ഇന്‍ഡോര്‍ സ്വദേശിനിയായ മോണി ഭോണ്‍സ്ലെയുടെ ചിത്രങ്ങള്‍ വ്‌ളോഗര്‍മാര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതോടെ പെണ്‍കുട്ടിയുടെ തലവരമാറി. മോണാലിസ എന്നാണവള്‍ സ്വയം പരിചയപ്പെടുത്തിയത്. ഇപ്പോഴവള്‍ ഇന്ത്യയുടെ മോണാലിസയാണ്. 

സോഷ്യല്‍ മീഡിയയില്‍ താരമായ മോണാലിസയെ കാണാന്‍ ആള്‍ക്കൂട്ടം തിക്കിത്തിരക്കി. അവള്‍ക്കൊപ്പം ആളുകള്‍ സെല്‍ഫിയെടുത്തു.ആള്‍ക്കൂട്ടത്തിന്റെ പെരുമാറ്റം അതിരുവിട്ടു. ആള്‍ക്കൂട്ടത്തിന്റെ പിടിയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതോടെ പെണ്‍കുട്ടി നാട്ടിലേക്ക് തിരിച്ചുപോകുകയും ചെയ്തു. 

സോഷ്യല്‍ മീഡിയയിലെ താരം സിനിമയിലും താരമാകാന്‍ ഒരുങ്ങുന്നു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദി ഡയറി ഒഫ് മണിപ്പുര്‍' എന്ന ബോളിവുഡ് സിനിമയിലാണ് സോഷ്യല്‍ മീഡിയ സുന്ദരി നായികയായി എത്തുന്നത്. ഈ സിനിമയില്‍ പ്രതിഫലമായി 21 ലക്ഷം രൂപ കിട്ടിയെന്നാണ് റിപ്പോര്‍ട്ട്. 

മോണാലിസ കേരളത്തിലും എത്തുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് പെണ്‍കുട്ടി എത്തുന്നത്. ഫെബ്രുവരി 14ന് മോണാലിസ കോഴിക്കോട്ടെത്തും. ഇക്കാര്യം പെണ്‍കുട്ടി പറയുന്ന വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.15 ലക്ഷം രൂപയ്ക്കാണ് മോണാലിസ ബ്രാന്‍ഡ് അംബാസിഡറായി എത്തുന്നത് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

movie viral video viral news Kumbhabharani festival