/kalakaumudi/media/media_files/2025/04/02/6ACtixQl3vwlwnlflIcc.jpg)
മുംബൈ:ജീവ കാരുണ്യ പ്രവർത്തന രംഗത്ത് പ്രത്യേകിച്ച് മഹാരാഷ്ട്ര എഐകെഎംസിസി യുടെയും കേരള ജമാ അത്തിന്റെയും പ്രവർത്തനങ്ങളിൽ എന്നും നിറ സാനിധ്യമായിരുന്ന ഫാറൂഖ് പടിക്കൽ (57)ഇന്ന് രാവിലെ നിര്യാതനായി. കണ്ണൂർ ചാലോടാണ് സ്വദേശം.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കേരളത്തിൽ പോയ ഫാറൂഖ് സ്വവസതിയിൽ വെച്ച് രാവിലെ 8 മണിയോടെ തല കറങ്ങി വീഴുകയും മരണം സംഭവിക്കുകയും ആയിരുന്നു.മൃതദേഹം ഇപ്പോൾ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് വിദേശത്തുള്ള മകൻ എത്തിയ ശേഷമായിരിക്കും സംസ്കാരം നടക്കുക. ഫാറൂഖ് പഠിക്കൽ മുംബൈ നവി മുംബൈ ഡിസ്ട്രിക്ട് എ.ഐ.കെ.എം.സിസി യുടെ ജനറൽ സെക്രട്ടറി ആയിരുന്നു.എല്ലാവരോടും നല്ല ബന്ധം പുലർത്തിയിരുന്ന ഫാറൂഖിന്റെ നിര്യാണം ഉറ്റ സുഹൃത്തുക്കളെയും, സംഘടനാ ഭാരവാഹികളെയും ഞെട്ടിച്ചിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
