സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് അപകടം; മലയാളി സൈനികന് ദാരുണാന്ത്യം

ഫറോക്ക് ചുങ്കം കുന്നത്ത്‌മോട്ട വടക്കേ വാല്‍ പറമ്പില്‍ ജയന്റെ മകന്‍  പി.ആദര്‍ശ് (26) ആണു മരിച്ചത്.

author-image
anumol ps
New Update
adarsh

പി.ആദർശ്, ആദർശ് സഞ്ചരിച്ച വാഹനം

 

ഷിംല: ഹിമാചല്‍ പ്രദേശില്‍ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു. ഫറോക്ക് ചുങ്കം കുന്നത്ത്‌മോട്ട വടക്കേ വാല്‍ പറമ്പില്‍ ജയന്റെ മകന്‍  പി.ആദര്‍ശ് (26) ആണു മരിച്ചത്. മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. കരസേന 426 ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിങ് കമ്പനിയില്‍ സൈനികനായ ആദര്‍ശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളില്‍ നിന്ന് കല്ല് വീഴുകയായിരുന്നു. 

 

himachal pradesh soldier died