/kalakaumudi/media/media_files/2025/07/06/soldier-dead-2025-07-06-12-40-25.png)
ജമ്മു : ജമ്മു കശ്മീരിലെ രജൗരിയില്‍ സ്വന്തം സര്‍വീസ് റൈഫിളില്‍ നിന്നുള്ള വെടിയേറ്റ് സൈനികന്‍ മരിച്ചു.
54 രാഷ്ട്രീയ റൈഫിള്‍സില്‍ നിയമിതനായ സൈനികന്‍ ശനിയാഴ്ച വൈകുന്നേരം രജൗരിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള സോള്‍ക്കി ഗ്രാമത്തിലെ കമ്പനി ആസ്ഥാനത്ത് സെന്‍ട്രി ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് മരിച്ചത്.അദ്ദേഹത്തിന്റെ പോസ്റ്റില്‍ നിന്ന് വെടിയൊച്ച കേട്ട സഹപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സൈനികന്‍ ആത്മഹത്യ ചെയ്തതാണോ അതോ റൈഫിളില്‍ നിന്ന് ആകസ്മികമായി വെടിയേറ്റതാണോ എന്ന് ഉടന്‍ വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു, മരണകാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.