ജമ്മു കശ്മീരില്‍ ജവാന്മാര്‍ക്ക് വീരമൃത്യു

മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അഖ്നൂർ മേഖലയ്ക്കു സമീപം പട്രോളിങ് നടത്തുമ്പോഴാണ് സ്ഫോടനമുണ്ടായത്.സ്ഫോടക വസ്തുക്കൾ ഭീകരർ സ്ഥാപിച്ചതാണെന്നാണ് സൂചന.

author-image
Prana
New Update
army kashmir

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ ക്യാപ്റ്റനുള്‍പ്പെടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അഖ്നൂർ മേഖലയ്ക്കു സമീപം പട്രോളിങ് നടത്തുമ്പോഴാണ് സ്ഫോടനമുണ്ടായത്.സ്ഫോടക വസ്തുക്കൾ ഭീകരർ സ്ഥാപിച്ചതാണെന്നാണ് സൂചന. ഭട്ടൽ പ്രദേശത്തെ ഫോർവേഡ് പോസ്റ്റിന് സമീപം സൈനികർ പട്രോളിങ് നടത്തുന്നതിനിടെ ഉച്ചകഴിഞ്‍ഞ് 3.50 ഓടെയായിരുന്നു സ്ഫോടനം നടന്നത്. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്

soldier