/kalakaumudi/media/media_files/Kbdn1kZnSmFae6YkBtGy.jpg)
ശ്രീനഗർ: തെക്കൻ കശ്മീരിലെ അനന്തനാഗിൽ ജവാനെ ഭീകരർ കൊലപ്പെടുത്തി. തട്ടിക്കൊണ്ടുപോയ ജവാനെയാണ് കൊലപ്പെടുത്തിയത്.ജവാൻറെ മൃതദേഹം കൊക്കർ നാഗിലെ വന മേഖലയിൽ നിന്നും കണ്ടെത്തി. നൗഗാം സ്വദേശി ഹിലാൽ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ടെറിട്ടോറിൽ ആർമിയിലെ ജവാനാണ് ഭട്ട്. വെടിയേറ്റ നിലയിലാണ് ഇദ്ദേഹത്തിൻറെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച അനന്തനാഗിൽ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൻറെ ഉത്തരവാദിത്വം നിരോധിതസംഘടനയായ ടിആർഎഫ് ഏറ്റെടുത്തു.