/kalakaumudi/media/media_files/2025/09/22/ship-2025-09-22-14-53-53.jpg)
പോര്‍ബന്ദര്‍: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. അരിയും പഞ്ചസാരയുമായി സോമാലിയയിലേക്ക് പോകേണ്ട കപ്പലിലാണ് തീ പടര്‍ന്നത്. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.
പോര്‍ബന്ദര്‍ സുഭാഷ്‌നഗര്‍ ജെട്ടിയില്‍ നങ്കൂരമിട്ടിരുന്ന കപ്പലിനാണ് തീ പിടിച്ചത്. ജാംനഗര്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍എം ആന്‍ഡ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.
സൊമാലിയയിലെ ബൊസാസോയിലേക്കുള്ളതായിരുന്നു കപ്പല്‍. കപ്പലിലുണ്ടായിരുന്ന അരിക്ക് തീ പടര്‍ന്നതോടെ കപ്പല്‍ ജെട്ടിയില്‍ നിന്ന് കടലിലേക്ക് ടോ ചെയ്ത് മാറ്റിയിരിക്കുകയാണ്.