ഗുജറാത്തിലെസോമനാഥ് ക്ഷേത്രം ഇന്ത്യൻ നാഗരികതയുടെ ചൈതന്യത്തിന്റെ പ്രതീകം: നരേന്ദ്രമോദി

തുടർച്ചയായ വിദേശാക്രമണങ്ങളെ അതിജീവിച്ച ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിന്റെ ചരിത്ര പാരമ്പര്യത്തെ ആദരിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

author-image
Devina
New Update
samantha

ന്യൂഡൽഹി: തുടർച്ചയായ വിദേശാക്രമണങ്ങളെ അതിജീവിച്ച ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിന്റെ ചരിത്ര പാരമ്പര്യത്തെ ആദരിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.


സോമനാഥ് ക്ഷേത്രത്തിനുനേരെ നടന്ന ആദ്യ വിദേശാക്രമണത്തിന് 1000 വർഷം തികയുന്നതിനോടനുബന്ധിച്ചാണ് ഒരു വർഷം നീളുന്ന ആഘോഷം സംഘടിപ്പിക്കുന്നത്.

ഇന്ത്യൻ നാഗരികതയുടെ അജയ്യമായ ചൈതന്യത്തിന്റെ പ്രതീകമായി സോമനാഥ ക്ഷേത്രത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.

1026 ജനുവരിയിലാണ് മഹമൂദ് ഗസ്‌നി ആദ്യമായി ക്ഷേത്രം ആക്രമിച്ചത്.

പിന്നീട് പലതവണ കൊള്ളയടിക്കപ്പെട്ട ക്ഷേത്രം പുനരുദ്ധരിച്ച ശേഷം 1951 മെയ് 11ന് അന്നത്തെ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിന്റെ സാന്നിധ്യത്തിൽ ഭക്തജനങ്ങൾക്ക് തുറന്നുകൊടുത്തു.

സ്വാതന്ത്ര്യാനന്തരം സോമനാഥ ക്ഷേത്രം പുനർനിർമ്മിക്കുന്നതിൽ സർദാർ വല്ലഭ്ഭായ് പട്ടേൽ പ്രധാന പങ്ക് വഹിച്ചുവെന്നും മോദി സമൂഹമാധ്യമ കുറിപ്പിൽ അനുസ്മരിച്ചു.