'യഥാർഥ തിരഞ്ഞെടുപ്പ് ഫലം എക്സിറ്റ് പോളുകൾക്ക് വിപരീതമായിരിക്കും, കാത്തിരുന്ന് കാണൂ’: സോണിയ ഗാന്ധി

അന്തരിച്ച ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ നൂറാം ജന്മവാര്‍ഷികത്തില്‍ ഡൽഹി ഡിഎംകെ ഓഫിസിലെത്തി ആദരമർപ്പിച്ച ശേഷമായിരുന്നു സോണിയയുടെ പ്രതികരണം.

author-image
Vishnupriya
New Update
son

കരുണാനിധിയുടെ നൂറാം ജന്മവാര്‍ഷികത്തില്‍ ആദരമർപ്പിക്കാൻ സോണിയ ഗാന്ധി ഡൽഹി ഡിഎംകെ ഓഫിസിലെത്തിയപ്പോൾ

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് കാണൂ എന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് നേരെ വിപരീതമായിരിക്കും യഥാർഥ ഫലമെന്നും സോണിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്തരിച്ച ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ നൂറാം ജന്മവാര്‍ഷികത്തില്‍ ഡൽഹി ഡിഎംകെ ഓഫിസിലെത്തി ആദരമർപ്പിച്ച ശേഷമായിരുന്നു സോണിയയുടെ പ്രതികരണം. കരുണാനിധിയുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നു പലതും പഠിക്കാന്‍ സാധിച്ചതായും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു. 

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് തുടങ്ങിയവരും കരുണാനിധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ആദരവ് അര്‍പ്പിച്ചു. രാഹുല്‍ ഗാന്ധിയും രാവിലെ ഡിഎംകെ ഓഫീസിലെത്തിയിരുന്നു.

exitpoll sonia gandhi