സൂരജ് രേവണ്ണക്ക് ഉപാധികളോടെ ജാമ്യം

ബംഗളൂരു: ലൈംഗികാതിക്രമ കേസില്‍ അന്വേഷണം നേരിടുന്ന ജെ.ഡി.എസ് നേതാവ് സൂരജ് രേവണ്ണക്ക് ഉപാധികളോടെ ജാമ്യം. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ സൂരജിന് നിര്‍ദേശമുണ്ട്

author-image
Prana
New Update
soora
Listen to this article
0.75x1x1.5x
00:00/ 00:00

ലൈംഗികാതിക്രമ കേസില്‍ അന്വേഷണം നേരിടുന്ന ജെ.ഡി.എസ് നേതാവ് സൂരജ് രേവണ്ണക്ക് ഉപാധികളോടെ ജാമ്യം. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ സൂരജിന് നിര്‍ദേശമുണ്ട്. അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി. പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ മാസം 23നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഹാസന്‍ മുന്‍ എം.പി പ്രജ്വല്‍ രേവണ്ണയുടെ സഹോദരനാണ് സൂരജ്. 

karnataka sexual assault case suraj revanna