/kalakaumudi/media/media_files/2026/02/11/crimen-2026-02-11-14-49-42.jpg)
ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ ദേശീയസുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ മാത്രമായി സംസ്ഥാനങ്ങളുമായി ചേർന്ന് സിബിഐക്കു കീഴിൽ തുടങ്ങുന്ന സൈബർ ക്രൈംബ്രാഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.
ബാങ്കുകൾ, ഫിൻടെക് കമ്പനികൾ, എൻബിഎഫ്‌സികൾ, ഇ-കൊമേഴ്‌സ് പ്‌ളാറ്റ്‌ഫോമുകൾ തുടങ്ങിയ 795 സ്ഥാപനങ്ങളെയും രാജ്യത്തെ എല്ലാ അന്വേഷണഏജൻസികളെയും ഏകോപിപ്പിച്ചായിരിക്കും സൈബർ ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനം.
സൈബർ കുറ്റവാളികൾ രാജ്യത്തു നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച 20.000 കോടി രൂപയിൽ 8,189 കോടി തിരിച്ചുപിടിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. 20,853 പേരാണ് സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഡിസംബർവരെ പിടിലായത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
