അവധിക്കാല യാത്രയ്ക്ക്‌ എറണാകുളം ജങ്ഷന്‍ - ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ

എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍ നിന്ന് ഹസ്രത് നിസാമുദ്ദീന്‍ വരെ പോകാനായി എറണാകുളം ജങ്ഷന്‍ - ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ.

author-image
Akshaya N K
New Update
pa

കൊച്ചി:അവധിക്കാല യാത്രാതിരക്ക് നിയന്ത്രിക്കാനായി എറണാകുളത്തു നിന്നും ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ച് റെയില്‍വേ.

എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍ നിന്ന് ഹസ്രത് നിസാമുദ്ദീന്‍ വരെ പോകാനായി എറണാകുളം ജങ്ഷന്‍ - ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിനാണ് അനുവദിച്ചത്.  റിസര്‍വേഷന്‍ തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ചു.

എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍ നിന്ന് ഏപ്രില്‍ 16 വൈകീട്ട് 6.05 ന് ട്രെയിന്‍ പുറപ്പെട്ട്‌  ആലുവ, തൃശൂര്‍, പാലക്കാട്, പോത്തനൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാഡി, റെനിഗുണ്ട, ഗുഡൂര്‍, ഓന്‍ഗോലെ, വിജയവാഡ, വാറങ്കല്‍, ബല്‍ഹര്‍ഷ, നാഗ്പുര്‍, ഇറ്റാര്‍സി, ഭോപ്പാല്‍, ബിന, ജാന്‍സി, ഗ്വാളിയോര്‍, ആഗ്ര, മഥുര എന്നീ സ്‌റ്റോപ്പുകള്‍ കടന്ന്‌ ഏപ്രില്‍ 18 ന് രാത്രി 8.35 ന്  ഹസ്രത് നിസാമുദ്ദീനില്‍ എത്തിച്ചേരുന്ന രീതിയിലാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

 

delhi ernakulam special trains indian railway