/kalakaumudi/media/media_files/2025/05/13/txxmY0iiZzujpUj8bGoI.jpg)
മുംബൈ:ശ്രീ നാരായണ മന്ദിര സമിതിയുടെ കീഴിൽ ഉള്ള ശ്രീ നാരായണ ഗുരു ഹൈസ്‌കൂൾ ഇംഗ്ലീഷ് മറാഠി മീഡിയം സ്കൂളുകൾക്ക് എസ്സ് എസ്സ് സി പരീക്ഷയിൽ തുടർച്ചയായ നൂറു ശതമാനം വിജയം. ഇംഗ്ലീഷ് മീഡിയത്തിൽ 196 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 70 ഡിസ്നിങ്ഷനും, 79 ഫസ്റ്റ് ക്ലാസും കൂടാതെ 45 സെക്കന്റ് ക്ലാസ്സോടെ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും പാസായി. മിസ്. അദേൽകർ ജയശ്രീ ഹേമന്ത് 93% മാർക്കു നേടി സ്‌കൂളിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മിസ് യാദവ് പ്രിയങ്ക ചന്ദ്രഭാൻ 92.80 % മാർക്കു നേടി സ്‌കൂളിലെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മിസ് അലീന ഇഫ്ത്താക്കർ ആലം റസ 92.00 % മാർക്കു നേടി സ്‌കൂളിലെ മൂന്നാം സ്ഥാനം നേടി. മറാത്തി മീഡിയത്തിൽ 33 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 5 ഡിസ്നിങ്ഷനും 9 ഫസ്റ്റ് ക്ലാസ്സോടെ എഴുതിയതിൽ മുഴുവൻ വിദ്യാർത്ഥികളും പാസായി. മാസ്റ്റർ പഗാരെ ആയുഷ് ധ്യാൻദേവ് 86.80 % മാർക്കു നേടി മറാത്തി സ്‌കൂളിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മിസ് ഭൂമി രാജേന്ദ്ര ഷെഡ്‌ഘെ 84.20 %മാർക്കു നേടി സ്‌കൂളിലെ രണ്ടാം സ്ഥാനം നേടി. മാസ്റ്റർ ശുഭം ശരത് ജാദവ് 83.20 % സ്‌കൂളിലെ മൂന്നാം സ്ഥാനം നേടി.