ശ്രീനാരായണ മന്ദിരസമിതി വിവാഹാർത്ഥി മേള ഇന്ന്

സമിതിയിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ആയിരത്തോളം യുവതീ യുവാക്കളുടെ വിവരങ്ങളും ഫോട്ടോയും പരിശോധിക്കുന്നതിനും ജാതങ്ങളുടെ പൊരുത്തം നോക്കുന്നതിനുമുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് അറിയിച്ചു.

author-image
Honey V G
New Update
Chembur

മുംബൈ:ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിലുള്ള നാല്പത്തി ആറാമത് വിവാഹാർത്ഥി മേള ഏപ്രിൽ 6 നു ഞായറാഴ്ച രാവിലെ 9 .30 മുതൽ വൈകീട്ട് 5 വരെ സമിതിയുടെ ചെമ്പൂർ കോംപ്ലക്സി ൽ നടക്കും.മേളയിൽ പങ്കെടുക്കുന്നതിന് ഓൺലൈനായും രജിസ്റ്റർ ചെയ്യാം. https://snmsmatrimony.com/mamnew/ എന്ന ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുന്നവരുടെ പേരുവിവരങ്ങളും ഫോട്ടോയും ബന്ധപ്പെടേണ്ട ഫോൺ നമ്പറും ഹാളിലെ സ്‌ക്രീനിൽ തെളിയും. യോജിക്കുന്നവരുമായി നേരിട്ട് സംസാരിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. കൂടാതെ സമിതിയിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ആയിരത്തോളം യുവതീ യുവാക്കളുടെ വിവരങ്ങളും ഫോട്ടോയും പരിശോധിക്കുന്നതിനും ജാതങ്ങളുടെ പൊരുത്തം നോക്കുന്നതിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും എന്ന് ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളികൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9769359089 9819020996 9820644950.

Mumbai City