/kalakaumudi/media/media_files/2025/05/14/5tuTI7XRuK777fj6RXMA.jpg)
മുംബൈ :ട്രോംബെ മലയാളീ സാംസ്‌കാരിക സമിതിയുടെ കീഴിലുള്ള ചെമ്പൂർ വാഷി നാകയിൽ സ്ഥിതിചെയ്യുന്ന മോഡൽ ഹൈസ്കൂളിന് എസ് എസ് സി പരീക്ഷയിൽ ഇത്തവണ 100 ശതമാനം വിജയം നേടി.
മൊത്തം 140 പേർ പരീക്ഷ എഴുതിയപ്പോൾ 3 കുട്ടികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്കു നേടി. 37 പേർക്ക് ഡിസ്റ്റിങ്ഷനും 57 പേർക്ക് ഫസ്റ്റ് ക്ലാസും 40 പേർക്ക് സെക്കന്റ് ക്ലാസും ലഭിച്ചു.
ഉന്നത വിജയം കരസ്ഥമാകാൻ വേണ്ടി കഠിന പരിശ്രമം ചെയ്ത വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സ്റ്റാഫിനെയും ട്രോംബെ മലയാളീ സമാജം ഭാരവാഹികൾ അഭിനന്ദിച്ചു.