തമിഴ്നാട്ടിലെ തിരുപ്പരങ്കുൺട്രത്ത് കാർത്തികദീപം തെളിക്കൽ കേസിൽ സ്റ്റാലിൻ സർക്കാരിന് തിരിച്ചടി

തിരുപ്പരങ്കുൺട്രം കുന്നിൻ മുകളിലുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ കോടതി ഉത്തരവിട്ടിട്ടും ഡിഎംകെ സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നെന്ന് ബിജെപി ആരോപിച്ചിരുന്നു.

author-image
Devina
New Update
thirupra

മധുര: തമിഴ്നാട്ടിലെ തിരുപ്പരങ്കുൺട്രത്ത് കാർത്തികദീപം തെളിക്കൽ കേസിൽ സ്റ്റാലിൻ സർക്കാരിന് തിരിച്ചടി.

ദർഗയിലെ കൽത്തൂണിൽ തന്നെ ദീപം തെളിയിക്കണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു.

ഉയർന്ന സ്ഥലത്ത് ദീപം തെളിയിക്കുന്നത് വിശ്വാസികൾക്ക് വ്യക്തമായി കാണാനെന്ന് നിരീക്ഷിച്ച കോടതി സ്റ്റാലിൻ സർക്കാർ സാങ്കൽപിക ഭീതി പരത്തുകയാണെന്ന രൂക്ഷവിമർശനവും നടത്തി.

പുരാതന ദീപത്തൂൺ സ്തംഭത്തിൽ ആചാരപരമായ വിളക്ക് കൊളുത്താൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദേശം ശരിവെച്ച ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരേയാണ് സംസ്ഥാന സർക്കാർ ഹർജി നൽകിയത്.

ദീപത്തൂണിൽ വിളക്ക് കൊളുത്തിയാൽ അത് ഹിന്ദു, മുസ്ലിം കലാപത്തിന് കാരണമാകുമെന്നായിരുന്നു ഡിഎംകെ സർക്കാർ ഹർജിയിൽ പറഞ്ഞത്.

 ഇത് കാരണം മലമുകളിൽ ദീപം കൊളുത്താൻ ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നില്ല.

ദീപം തെളിയിച്ചിൽ പ്രദേശത്ത് സമാധാനം തകരുന്ന സർക്കാരിന്റെ വാദം അസംബന്ധവും അവിശ്വസനീയമാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വിശ്വാസികൾക്ക് നല്ല രീതിയിൽ ദീപം കാണുന്നതിനാണ് ഉയർന്ന സ്ഥലത്ത് ദീപം തെളിയിക്കുന്നത്. 

വിശ്വാസികളുടെ ആവശ്യം ക്ഷേത്രസമിതി അംഗീകരിക്കാത്തതിന് ഉചിതമായ കാരണങ്ങൾ നൽകിയിട്ടില്ല.

സമുദായങ്ങൾക്കിടയിൽ അവിശ്വാസം വളരാണ് സർക്കാർ പ്രേരിപ്പിക്കുന്നത്.

 സമാധാനം തകരുന്ന ഒരു സാഹചര്യവും ഇല്ലെന്നും സർക്കാർ സാങ്കൽപ്പിക ഭീതി പരത്തുകയാണെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

തിരുപ്പരങ്കുൺട്രം കുന്നിൻ മുകളിലുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ കോടതി ഉത്തരവിട്ടിട്ടും ഡിഎംകെ സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നെന്ന് ബിജെപി ആരോപിച്ചിരുന്നു.

ഹിന്ദു, മുസ്ലിം മതവിശ്വാസികൾ ഒരുപോലെ പുണ്യസ്ഥലമായി കരുതുന്ന തിരുപ്പരങ്കുൺട്രം മലയുടെ മുകളിൽ സിക്കന്ദർ ബാദുഷ ദർഗയും താഴെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവുമാണ്.