മന്‍സാദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും 6 മരണം

വൈദ്യുതി ലൈന്‍ പൊട്ടിവീണെന്ന് തരത്തില്‍ തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിച്ചതാണ് അപകടത്തിന് കാരണമെന്ന് ഉത്തരാഖണ്ഡിലെ ക്രമസമാധാന ചുമതലയുള്ള ഐജി നിലേഷ് ഭര്‍നെ പറഞ്ഞു

author-image
Biju
New Update
temple

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ മന്‍സാദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ആറ് പേര്‍ മരിച്ചു. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രാവണമാസത്തിന്റെ ഭാഗമായുള്ള പ്രത്യേക പൂജകള്‍ കാരണം നിരവധി ഭക്തരാണ് ഞായറാഴ്ച ക്ഷേത്രത്തിലെത്തിയിരുന്നത്. 

ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം സംഭവിക്കുന്നത്. വൈദ്യുതി ലൈന്‍ പൊട്ടിവീണെന്ന് തരത്തില്‍ തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിച്ചതാണ് അപകടത്തിന് കാരണമെന്ന് ഉത്തരാഖണ്ഡിലെ ക്രമസമാധാന ചുമതലയുള്ള ഐജി നിലേഷ് ഭര്‍നെ പറഞ്ഞു. വൈദ്യുത അപകടങ്ങളെക്കുറിച്ച് ചില കിംവദന്തികള്‍ ഉണ്ടായി. ഇത് ഭക്തര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഇത് തിക്കിനും തിരക്കിനും കാരണമായി. - നിലേഷ് ഭര്‍നെ പറഞ്ഞു. 

ശ്രാവണമാസമായതിനാല്‍ ഉത്തരാഖണ്ഡിലെ ക്ഷേത്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹരിദ്വാറിലെ പ്രധാനറോഡില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെ ബില്‍വ പര്‍വ്വതത്തിന് മുകളിലാണ് മന്‍സാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റോപ്പ് വേ മാര്‍ഗവും പടികള്‍ കയറിയും ക്ഷേത്രത്തില്‍ എത്താന്‍ കഴിയും. പടിക്കെട്ടില്‍ കാത്തുനിന്നിരുന്നവരുടെ ഇടയിലാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്. 

സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുവരികയാണ്. എന്‍ഡിആര്‍എഫിന്റെ മൂന്ന് യൂണിറ്റിനെയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംങ് പറഞ്ഞു.എസ്ഡിആര്‍എഫ്, പോലീസ്, മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്. സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 

Mansa Devi temple