പ്രതിരോധമേഖലയില്‍ ഇന്ത്യയ്ക്ക് കരുത്തു കൂട്ടാന്‍ അത്യാധുനിക ഡ്രോണ്‍ എത്തുന്നു.ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവുന്ന മീഡിയം ആള്‍ട്ടിട്ട്യൂഡ് ലോങ് എന്‍ഡ്യുറന്‍സ് അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ വിഭാഗത്തില്‍ വരുന്ന ഡ്രോണായ ആര്‍ച്ചര്‍ ആണ് ഇനി ആകാശത്ത് കാവലാകുക.ശത്രുതാവളങ്ങള്‍ ആക്രമിക്കാനും രഹസ്യനിരീക്ഷണം നടത്താനും,ആക്രമണ ലക്ഷ്യങ്ങള്‍ കണ്ടെത്താനും ഉപയോഗിക്കാവുന്ന ഡ്രോണാണിത്.നിലവില്‍ ഇസ്രയേലി സാങ്കേതികവിദ്യയാണ് യുഎവികളുടെ കാര്യത്തില്‍ ഇന്ത്യ ആശ്രയിക്കുന്നത്.ഇസ്രയേലില്‍ നിന്നും ഹെറോണ്‍, സെര്‍ച്ചര്‍ ഡ്രോണുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. തപസിന്റേയും ആര്‍ച്ചറിന്റേയും വരവ് യുഎവികളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാവും.
നേരത്തെ റസ്റ്റം-2 എന്ന് വിളിച്ചിരുന്ന പദ്ധതിയാണ് പിന്നീട് ആര്‍ച്ചര്‍ ആയി മാറിയത്.1.8 ടണ്‍ ഭാരമുള്ള ആര്‍ച്ചറിന് 400 കിലോയോളം പേലോഡുകള്‍ വഹിക്കാനാകും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള തരത്തിലാണ് ആര്‍ച്ചറിനെ വികസിപ്പിക്കുന്നത്.
30,000 അടി ഉയരത്തില്‍ 24 മണിക്കൂറോളം തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്ന ഡ്രോണാകും ആര്‍ച്ചര്‍. ആര്‍ച്ചലിനെ 250 കിലോമീറ്റര്‍ ദൂരത്തിലേക്ക് ഭൂമിയിലിരുന്ന് നിയന്ത്രിക്കാന്‍ സാധിക്കും.1000 കിലോമീറ്റര്‍ ദൂരത്തേക്ക് വരെ പറന്ന് ചെല്ലാന്‍ ആര്‍ച്ചറിന് സാധിക്കും.സ്വയം നിയന്ത്രിക്കാനും എതിരെ വരുന്ന വിമാനങ്ങളും ഡ്രോണുകളും ശത്രുവാണോയെന്ന് തിരിച്ചറിയാനും ഇതിന് കഴിയും.എയര്‍ഫ്രെയിമിന്റെ കരുത്തും പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ കാര്യക്ഷമതയുമൊക്കെ നേരത്തെ സൈന്യം ട്രയലുകളില്‍ പരീക്ഷിച്ചിരുന്നു. ഹൈ സ്പീഡ് ടാക്സി ട്രയലുകളിലും ലോ സ്പീഡ് ടാക്സി ട്രയലുകളിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചതോടെ ആദ്യ പരീക്ഷണ പറക്കലിനൊരുങ്ങുകയാണ് ആര്‍ച്ചര്‍.
ആര്‍ച്ചറിന്റെ രണ്ട് വകഭേദങ്ങളാണ് പരീക്ഷിക്കാനൊരുങ്ങുന്നത്.ആര്‍ച്ചര്‍ നെക്സ്റ്റ് ജനറേഷനും ആര്‍ച്ചര്‍ ഷോര്‍ട്ട് റേഞ്ച് ഡ്രോണും. രണ്ടിന്റെയും ഉദ്ദേശ ലക്ഷ്യങ്ങള്‍ ഒന്നാണെങ്കിലും ദൂരപരിധിയില്‍ വ്യത്യാസങ്ങളുണ്ട്.ആര്‍ച്ചര്‍ ഷോര്‍ട്ട് റേഞ്ചിന് 22,000 അടി ഉയരത്തില്‍ വരെ മാത്രമേ പറന്നുയരാനാകു.12 മണിക്കൂര്‍ ആണ്. ഇതിന്റെ എന്‍ഡ്യുറന്‍സ്.അതായത് അത്രയും സമയം മാത്രമേ ഇതിനെ തുടര്‍ച്ചയായി ഉപയോഗിക്കാനാകു.ആര്‍ച്ചര്‍ നെക്സ്റ്റ് ജനറേഷനെ 30,000 അടി ഉയരത്തില്‍ പറത്തി 18 മുതല്‍ 24 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാനാകുമെന്നതാണ് വലിയ പ്രത്യേകത.