ജമ്മു കശ്‌മീരിന് സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭ പാസാക്കിയ പ്രമേയവുമായി പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. ഒമര്‍ അബ്‌ദുള്ളയും അദ്ദേഹത്തിന്‍റെ അഞ്ച് മന്ത്രിമാരും ശ്രീനഗറിലെ സെക്രട്ടേറിയേറ്റില്‍ ഇന്ന് ചേര്‍ന്ന ആദ്യ മന്ത്രിസഭയോഗത്തിലാണ് ഈ പ്രമേയം പാസാക്കിയത്. സംസ്ഥാനപദവിയ്ക്ക് വേണ്ടിയുള്ള പ്രമേയം പാസാക്കിയെന്ന് ഇടിവി ഭാരതിനോട് പുതിയ സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. എല്ലാ മന്ത്രിമാരും ഏകകണ്ഠമായി പ്രമേയത്തെ പിന്തുണച്ചു. അതേസമയം മന്ത്രിസഭ യോഗത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്‌താവനകളൊന്നും ഉണ്ടായിട്ടില്ല. പിന്നീട് പ്രസ്‌താവന പുറത്ത് വിടുമെന്നാണ് വിശദീകരണം. ഈ മാസം പതിനാറിനാണ് ഒമര്‍ അബ്‌ദുള്ള മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അഞ്ച് മന്ത്രിമാരും അദ്ദേഹത്തോടൊപ്പം ചുമതലയേറ്റു. ജമ്മുവില്‍ നിന്നുള്ള ഉപമുഖ്യമന്ത്രിയും കശ്‌മീരില്‍ നിന്നുള്ള രണ്ട് മന്ത്രിമാരുമാണ് ചുമതലയേറ്റത്.
സംസ്ഥാന പദവി; പ്രധാനമന്ത്രിയെ കാണാന്‍ ഒമര്‍ അബ്‌ദുള്ള
ഈ മാസം പതിനാറിനാണ് ഒമര്‍ അബ്‌ദുള്ള മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അഞ്ച് മന്ത്രിമാരും അദ്ദേഹത്തോടൊപ്പം ചുമതലയേറ്റു. ജമ്മുവില്‍ നിന്നുള്ള ഉപമുഖ്യമന്ത്രിയും കശ്‌മീരില്‍ നിന്നുള്ള രണ്ട് മന്ത്രിമാരുമാണ് ചുമതലയേറ്റത്.
New Update