വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങള്‍

ധനകാര്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാറിന്റെ കൂടുതല്‍ സഹായമഭ്യര്‍ത്ഥിച്ച് സംസ്ഥാനങ്ങള്‍.  കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് സംസ്ഥാനങ്ങളുടെ ആവശ്യം.

author-image
Prana
New Update
Nirmala sitharaman

കേന്ദ്രത്തോട് വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങള്‍. പലിശ രഹിത വായ്പ വര്‍ധിപ്പിക്കണമെന്ന ആവശ്യവും സംസ്ഥാനങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.ധനകാര്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാറിന്റെ കൂടുതല്‍ സഹായമഭ്യര്‍ത്ഥിച്ച് സംസ്ഥാനങ്ങള്‍.  കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് സംസ്ഥാനങ്ങളുടെ ആവശ്യം.  കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി ജയ്‌സാല്‍മറില്‍ വെള്ളിയാഴ്ച നടന്ന പ്രീ-ബജറ്റ് മീറ്റിംഗിലാണ് സംസ്ഥാന ധനമന്ത്രിമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൂലധന ചെലവുകള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തെ പലിശ രഹിത വായ്പകള്‍ വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
55ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം നടക്കുന്ന ജയ്‌സാല്‍മീറില്‍ വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച. മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3% കടമെടുക്കല്‍ പരിധി നിലവിലുള്ളതിനാല്‍ സംസ്ഥാനങ്ങളുടെ നടത്തിപ്പിനുള്ള ഫണ്ടിന്റെ അഭാവത്തില്‍ പല സംസ്ഥാനങ്ങളും ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്തിന് പ്രത്യേകമായുള്ള റോഡ് വികസന പദ്ധതികളുടെയും റെയില്‍വേ പദ്ധതികളുടെയും ആവശ്യകതയും സംസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കാട്ടി.

 

loan