/kalakaumudi/media/media_files/2026/01/28/resu-2026-01-28-13-34-53.jpg)
ന്യൂഡൽഹി: കേരളം, തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങളിൽ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ പെൻഷൻ പ്രായം 60 ന് മുകളിലേക്ക് ഉയർത്തുന്നതടക്കമുള്ള നടപടികൾ പരിഗണിക്കണമെന്നു റിസർവ് ബാങ്ക് നിർദ്ദേശിച്ചു.
ആയൂർദൈർഘ്യം മെച്ചപ്പെട്ടതിനാൽ പ്രായം കൂടുതലുള്ളവരുടെ എണ്ണം സമൂഹത്തിൽ കൂടുന്നുവെന്നും അതിനാൽ തൊഴിലിൽ ഏർപ്പെട്ടവരുടെ എണ്ണം കുറയുമെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.
ഇതുകാരണം പെൻഷൻ, ചികിത്സച്ചെലവ്, ക്ഷേമപ്രവർത്തനം തുടങ്ങിയവയ്ക്കായി കൂടുതൽ പണം നീക്കിവയ്‌ക്കേണ്ടിവരും.
60 വയസ്‌സിനു മുകളിലേക്കു വിരമിക്കൽ പ്രായം വർധിപ്പിച്ചാൽ ഇവരെ തൊഴിൽരംഗത്തു നിലനിർത്താം.
ഘട്ടം ഘട്ടമായുള്ള വിരമിക്കൽ രീതി സൗകര്യപ്രദമായ തൊഴിൽ ക്രമീകരണങ്ങൾ റീസ്‌കില്ലിങ് തുടങ്ങിയവ പ്രായമായവർക്കായി പരിഗണിക്കണമെന്നും സംസഥാനങ്ങളുടെ ധനസ്ഥിതിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ആർബിഐ നിർദ്ദേശിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
