നേട്ടത്തിലേക്ക് തിരിച്ചെത്തി ഓഹരി വിപണി

ഇന്ത്യ വിക്‌സ് 4.71ശതമാനം ഉയര്‍ന്ന് 15.72 ല്‍ എത്തി.ഏഷ്യന്‍ വിപണികളില്‍, സിയോള്‍, ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടം കൈവരിച്ചപ്പോള്‍ ഹോങ്കോംഗ് താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

author-image
Prana
New Update
stock

എട്ട് ദിവസത്തെ ഇടിവിന് ശേഷം ഓഹരി വിപണി ഇന്ന് നേട്ടത്തിലേക്ക് തിരിച്ചെത്തി. സെന്‍സെക്‌സ് 68.47 പോയിന്റ് അഥവാ 0.09% ഉയര്‍ന്ന് 76,007.68 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 37.25 പോയിന്റ് അഥവാ 0.16% ഉയര്‍ന്ന് 22,966.50 ല്‍ ലെത്തി.ബജാജ് ഫിന്‍സെര്‍വ്, പവര്‍ ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അദാനി പോര്‍ട്ട്‌സ്, അള്‍ട്രാടെക് സിമന്റ്, എച്ച്ഡിഎഫ്‌സി ബാങ്ക്, സൊമാറ്റോ, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഐടിസി എന്നി ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ഫാര്‍മ സൂചികയാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. സൂചിക 1.27% ഉയര്‍ന്നു. നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ്, നിഫ്റ്റി ബാങ്ക് എന്നിവ യഥാക്രമം 0.32- 0.82 ശതമാനത്തോളം ഉയര്‍ന്നു. മിഡ്ക്യാപ് സൂചിക 0.4 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.6 ശതമാനവും ഉയര്‍ന്നു. ഇന്ത്യ വിക്‌സ് 4.71ശതമാനം ഉയര്‍ന്ന് 15.72 ല്‍ എത്തി.ഏഷ്യന്‍ വിപണികളില്‍, സിയോള്‍, ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടം കൈവരിച്ചപ്പോള്‍ ഹോങ്കോംഗ് താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യന്‍ വിപണികള്‍ ഉയര്‍ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

stock market