എന്‍ഡിഎ ഇഴയുന്നു; ഓഹരി വിപണി കുത്തനെ ഇടിഞ്ഞു

ചൊവ്വാഴ്ച വ്യാപരം തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ നിഫ്റ്റി 50 സൂചിക 3.03 ശതമാനം ഇടിഞ്ഞ് 22,557ലും സെന്‍സെക്‌സ് 3 ശതമാനം ഇടിഞ്ഞ് 74,107ലും എത്തി. 

author-image
Rajesh T L
New Update
stock market
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍, എന്‍ഡിഎക്ക് കാര്യമായ മുന്നേറ്റമില്ല. അതോടെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. എക്‌സിറ്റ് പോളില്‍ വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ മൂന്നാമതും ഭരണത്തില്‍ തിരിച്ചെത്തായിരുന്നു പ്രവചനം. തുടര്‍ന്ന് ജൂണ്‍ മൂന്നിന് തിങ്കളാഴ്ച വിപണികളില്‍ വന്‍ മുന്നേറ്റമുണ്ടായി. എന്നാല്‍ ചൊവ്വാഴ്ച എന്‍ഡിഎയുടെ ഭൂരിപക്ഷത്തില്‍ വലിയ കുതിപ്പ് പ്രകടമാകാതെ വന്നതോടെയാണ് സെന്‍സെക്‌സും നിഫ്റ്റിയും കുത്തനെ താഴോട്ട് പോയത്.

ചൊവ്വാഴ്ച വ്യാപരം തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ നിഫ്റ്റി 50 സൂചിക 3.03 ശതമാനം ഇടിഞ്ഞ് 22,557ലും സെന്‍സെക്‌സ് 3 ശതമാനം ഇടിഞ്ഞ് 74,107ലും എത്തി. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, പവര്‍ ഗ്രിഡ്, എന്‍ടിപിസി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് സെന്‍സെക്സിലെ 30 കമ്പനികളില്‍ ഏറ്റവും പിന്നോട്ട് പോയത്. സണ്‍ ഫാര്‍മയും നെസ്ലെയും മാത്രമാണ് നേട്ടത്തില്‍. 

 

stock market today lok sabha election 2024 results