/kalakaumudi/media/media_files/2025/09/18/saudi-2025-09-18-10-52-14.jpg)
ദില്ലി: പാകിസ്ഥാനും സൗദി അറേബ്യക്കും ഇടയിൽ തന്ത്രപ്രധാന സൈനിക കരാർ ഒപ്പു വച്ചത് പഠിക്കുമെന്ന് ഇന്ത്യ.
മേഖലയുടെ സ്ഥിരതയ്ക്കും ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കും. രാജ്യസുരക്ഷ ഉറപ്പാക്കുന്ന എല്ലാ നടപടികൾക്കും കേന്ദ്രം പ്രതിജ്ഞാബദ്ധമെന്നും ഇന്ത്യ വ്യക്തമാക്കി.
സൗദിക്കോ പാകിസ്ഥാനോ നേർക്കുള്ള ഏത് ആക്രമണവും രണ്ടു രാജ്യങ്ങൾക്കും നേർക്കുമുള്ള നീക്കമായി കാണും എന്ന് കരാറിൽ വ്യക്തമാക്കുന്നു.
ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് പാകിസ്ഥാൻ- സൗദി കരാർ. ഇന്ത്യയുമായുള്ള ബന്ധത്തെ കരാർ ബാധിക്കില്ലെന്ന് സൗദി പ്രതികരിച്ചു.