വിനോദയാത്ര സംഘത്തിലെ നാലു വിദ്യാർത്ഥിനികൾ മുങ്ങി മരിച്ചു

കോലാർ മുളബാഗിലു മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഉത്തര കന്നഡ മുരുഡേശ്വറിൽ കടലിൽ മുങ്ങി മരിച്ചത്.

author-image
Subi
New Update
benguluru

ബംഗളുരു:സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ നാലു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.കോലാർ മുളബാഗിലു മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഉത്തര കന്നഡ മുരുഡേശ്വറിൽ കടലിൽ മുങ്ങി മരിച്ചത്.ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്.കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാലുപേരുടെയും കുടുംബാംഗങ്ങൾക്കു അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

 

ചൊവ്വാഴ്ച വൈകിട്ട് 5.30നാണു 46 വിദ്യാർഥികളുടെ സംഘം മുരുഡേശ്വറിൽ എത്തിയത്. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ കടലിൽ ഇറങ്ങിയ ഏഴ് വിദ്യാർത്ഥിനികൾ മുങ്ങിത്താഴുകയായിരുന്നു.ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബാക്കി മൂന്നു പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെയുമാണ് ലഭിച്ചത്.മറ്റു മൂന്ന് പേരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

 

സംഭവത്തെ തുടർന്ന് വിദ്യാർത്ഥി സംഘത്തോടാപ്പം ഉണ്ടായിരുന്ന ആറ് അദ്ധ്യാപകരെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടതായി ഉത്തരകന്ന എസ്പി എം നാരായണ പറഞ്ഞു.ഇത്തരത്തിൽ ഉള്ള യാത്രകൾ സംഘടിപ്പിക്കും മുൻപ് അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് സുരക്ഷാ ബോധവൽക്കരണം നൽകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

drowned death student drowned