മുംബൈ: പരീക്ഷ കേന്ദ്രത്തിലേയ്ക്ക് എത്താന്‍ 20 മിനിറ്റ്, ങറോഡില്‍ കനത്ത ഗതാഗതക്കുരുക്ക്. ഈ ഒരു സാഹചര്യത്തില്‍ നമ്മള്‍ എന്തു ചെയ്യും. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ഒരു വിദ്യാര്‍ത്ഥി ഗതാഗതക്കുരുക്കിനെ മറികടക്കാന്‍ ഒരു വേറിട്ട മാര്‍ഗവുമായി എത്തി. ഗതാഗതക്കുരുക്ക് മറികടന്ന് പരീക്ഷാ കേന്ദ്രത്തിലെത്താന്‍ വിദ്യാര്‍ത്ഥി പറന്നാണ് എത്തിത്. ഗതാഗതക്കുരുക്കില്‍പ്പെട്ട് പരീക്ഷ മുടങ്ങുമെന്നായപ്പോള്‍ പാരാഗ്ലൈഡിംഗിലൂടെ പരീക്ഷയ്ക്കെത്തിയത്. കോളേജ് ബാഗുമായി ആകാശത്ത് പറക്കുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്. പാരാഗ്ലൈഡിംഗിന് ആവശ്യമായ എല്ലാ വസ്ത്രങ്ങളും ധരിച്ചാണ് വിദ്യാര്‍ത്ഥി പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിയത്. പരീക്ഷാ ദിവസം സമര്‍ഥ് പഞ്ചഗണിയിലായിരുന്നു. പരീക്ഷയ്ക്ക് 15-20 മിനിറ്റ് മാത്രം ശേഷിക്കെ, കൃത്യസമയത്ത് സെന്ററില്‍ എത്താനാകില്ലെന്ന് മനസ്സിലായപ്പോള്‍ പാരാഗ്ലൈഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വൈ-പഞ്ച്ഗണി റോഡിലെ പസാരണി ഘട്ട് ഭാഗത്തെ കനത്ത ഗതാഗതക്കുരുക്കാണ് പാരാഗ്ലൈഡിങ് തിരഞ്ഞെടുക്കാന്‍ കാരണം. പഞ്ചഗണിയിലെ ജിപി അഡ്വഞ്ചേഴ്സിലെ സാഹസിക കായിക വിദഗ്ധനായ ഗോവിന്ദ് യെവാലെയാണ് വിദ്യാര്‍ത്ഥിയ്ക്ക് സൗകര്യം ഒരുക്കിയത്. പരിചയസമ്പന്നരായ പാരാഗ്ലൈഡിംഗ് ഇന്‍സ്ട്രക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് പരീക്ഷാ കേന്ദ്രത്തില്‍ സുരക്ഷിതമായി എത്തിയത്.