ജീവനെടുക്കുന്ന ഐഐടികള്‍: ഇന്ന് മരിച്ചത് മലയാളി

2019 മുതലുളള കണക്കുകള്‍ പരിശോധിച്ചാല്‍ വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ എണ്ണത്തില്‍ 21.19% വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2020-ല്‍ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം 12,526. അടുത്ത വര്‍ഷം ആ കണക്കുയര്‍ന്ന് 13,089-ലെത്തി. 

author-image
Prana
New Update
death new

Student found died in IIT

Listen to this article
0.75x 1x 1.5x
00:00 / 00:00

ഖരഗ്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള ആണ് മരിച്ചത്.21 വയസായിരുന്നു. സരോജിനി നായിഡു/ഇന്ദിരാഗാന്ധി ഹാള്‍ പരിസരത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബയോസയന്‍സ് ആന്‍ഡ് ബയോടെക്നോളജി മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. ആത്മഹത്യ ചെയ്യാന്‍ മാത്രം ദേവികയ്ക്ക് യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. IIT.

അതേസമയം, നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2019 മുതലുളള കണക്കുകള്‍ പരിശോധിച്ചാല്‍ വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ എണ്ണത്തില്‍ 21.19% വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2020-ല്‍ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം 12,526. അടുത്ത വര്‍ഷം ആ കണക്കുയര്‍ന്ന് 13,089-ലെത്തി. 

കണക്കുകള്‍ സംസാരിക്കുന്നു

2023 മാര്‍ച്ചില്‍ വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ രേഖാമൂലം രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് 2018-23 വര്‍ഷങ്ങള്‍ക്കിടയില്‍ ഐ.ഐ.ടികളില്‍ മാത്രം ആത്മഹത്യ ചെയ്തത് 33 വിദ്യാര്‍ത്ഥികളാണ്. എന്‍.ഐ.ടി., ഐ.ഐ.എം. എന്നിവിടങ്ങളിലെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ അത് 61 ആയി ഉയരും. അക്കാദമിക് സമ്മര്‍ദ്ദം, കുടുംബ പ്രശ്നങ്ങള്‍, വ്യക്തിപരമായ കാരണങ്ങള്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയാണ് കാരണങ്ങളായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

2020 ഡിസംബറില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോക്സഭയില്‍ അവതരിപ്പിച്ച കണക്കില്‍ ഐ.ഐ.ടി., ഐ.ഐ.എം., ഐ.ഐ.എസ്.സി., ഐ.ഐ.ഐ.ടി., കേന്ദ്ര സര്‍വ്വകലാശാലകള്‍, ഐ.ഐ.ആര്‍.ഇ.ആര്‍, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളില്‍ 2014-നും 2021-നും ഇടയില്‍ ആത്മഹത്യചെയ്തത് 122 വിദ്യാര്‍ഥികളാണ്. ഇതില്‍ കേന്ദ്ര സര്‍വ്വകലാശാലകളില്‍ മാത്രം 37 ആത്മഹത്യകള്‍ നടന്നു. എന്‍.ഐ.ടികളിലെ കണക്ക് 30. ഐ.ഐ.ടികളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തത് 34. ഡി.എം.കെ. എം.പിയായ എ.കെ.പി. ചിന്‍രാജിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഈ കണക്കുകള്‍ പറഞ്ഞത്.

എന്നാല്‍, ഇതുവരെ രാജ്യത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച കണക്കുകള്‍ ഇതിലും വലുതാണ്. 52 ഐ.ഐ.ടി. വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തതെന്നും ഇതില്‍ 11 എണ്ണം 2019-ല്‍ മാത്രം നടന്നതാണെന്നും 'എഡെക്സ്' ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് വര്ഷത്തിനിടെ ആത്മഹത്യ ചെയ്തവരില്‍ എസ്.സി., എസ്.ടി., ഒ.ബി.സി, വിഭാഗക്കാരുടെ എണ്ണത്തില്‍ 58% വര്‍ധനയുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

IIT