ചെന്നൈ: ചെന്നൈയിലെ അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇന്നലെ രാത്രിയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം ഉണ്ടായത്. പാതിരാ കുര്‍ബാന കഴിഞ്ഞ് പള്ളിയില്‍ നിന്ന് ആണ്‍സുഹൃത്തിനൊപ്പം വരികയായിരുന്നു പെൺകുട്ടി. ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ ക്രൂരമായി മര്‍ദിച്ചശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടംഗസംഘമാണ് ആക്രമണത്തിന് പിന്നിലെന്നു പോലീസ് പറഞ്ഞു,
നഗരത്തിലെ ഹൃദയഭാഗത്തായിട്ടാണ് ക്യാംപസ് സ്ഥിതി ചെയ്യുന്നത്. നാടൊന്നാകെ സംഭവത്തിന്റെ നടുക്കത്തിലാണ്. അതേസമയം അക്രമികള്‍ ക്യാംപസിനുളളിലുള്ളവരാണോ, പുറത്തുനിന്നുള്ളവരാണോ എന്നറിയാത്ത സാഹചര്യത്തിൽ സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ പരിശോധിച്ചുവരികയാണെന്ന് പൊലിസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സംസ്ഥാനത്ത് ശക്തായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നതാണ് സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപിയും എഐഎഡിഎംകെയും ആരോപിച്ചു. കൂടാതെ സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നെന്നും ബിജെപി ആരോപിച്ചു. സംഭവം ലജ്ജാകരമാണെന്ന് മുന്‍ മുഖ്യമന്ത്രി പളനിസാമി പറഞ്ഞു.