ബോട്ടില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ഗംഗാനദിയില്‍ വീണ് വിദ്യാര്‍ഥികള്‍ മരിച്ചു

മൂന്ന് സുഹൃത്തുക്കളടങ്ങുന്ന സംഘമായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നദിയില്‍ വീഴുകയായിരുന്നു.

author-image
Prana
New Update
chalam river

death

Listen to this article
0.75x 1x 1.5x
00:00 / 00:00

സെല്‍ഫി എടുക്കുന്നതിനിടെ ഗംഗാനദിയില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. മൂന്ന് സുഹൃത്തുക്കളടങ്ങുന്ന സംഘമായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്.

ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നദിയില്‍ വീഴുകയായിരുന്നു. സെല്‍ഫി എടുക്കാനായി ബോട്ടിന്റെ ഒരു വശത്തേക്ക് നീങ്ങിയപ്പോള്‍ ബാലന്‍സ് നഷ്ടപ്പെട്ട് ബോട്ട് മറിയുകയായിരുന്നു.നദിയില്‍ വീണ തൗഹീദും(17) ഷാനും(18) ശക്തമായ ഒഴുക്കില്‍പ്പെട്ടു. കൂടെ ഉണ്ടായിരുന്ന ഫഹദ് (19) എ്ന്നയാള്‍ നീന്തി രക്ഷപ്പെടുകയായിരുന്നുവെന്ന്് പോലീസ് പറയുന്നു. മുങ്ങല്‍ വിദഗ്തരെത്തി ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 

death