മഹാരാഷ്ട്രയില്‍ സദ്ഭരണത്തിന്റെ വിജയം: നരേന്ദ്രമോദി

നല്ല ഭരണത്തിന്റേയും വികസനത്തിന്റേയും വിജയമാണ് മഹാരാഷ്ട്രയിലേതെന്ന് മോദി എക്‌സില്‍ കുറിച്ചു. 'വികസനം വിജയിച്ചു, നല്ല ഭരണം വിജയിച്ചു. ഒരുമിച്ച് നിന്നാല്‍ നമുക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാം.

author-image
Prana
New Update
modi

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന മഹായുതി സഖ്യം നേടിയ വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ഭരണത്തിന്റേയും വികസനത്തിന്റേയും വിജയമാണ് മഹാരാഷ്ട്രയിലേതെന്ന് മോദി എക്‌സില്‍ കുറിച്ചു.
'വികസനം വിജയിച്ചു, നല്ല ഭരണം വിജയിച്ചു. ഒരുമിച്ച് നിന്നാല്‍ നമുക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാം. ചരിത്രവിധിയെഴുതിയ മഹാരാഷ്ട്രയിലെ എന്റെ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും നന്ദി. ഈ സ്‌നേഹവും കരുതലും സമാനതകളില്ലാത്തതാണ്. മഹാരാഷ്ട്രയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഈ സഖ്യം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ജയ് മഹാരാഷ്ട്ര', നരേന്ദ്രമോദി കുറിച്ചു.
ഏറ്റവും ഒടുവില്‍ വന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് മഹായുതി സഖ്യം 233 സീറ്റുകളിലാണ് മുന്നേറുന്നത്. 288 സീറ്റുകളിലായിരുന്നു മത്സരം. മഹാവികാസ് അഖാഡിയായിരുന്നു മുഖ്യ എതിരാളി. ബിജെപി ഒറ്റയ്ക്ക് 83 സീറ്റില്‍ വിജയിക്കുകയും 50 സീറ്റുകളില്‍ ലീഡുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശിവസേന 39 സീറ്റുകള്‍, എന്‍സിപി 33 സീറ്റുകള്‍ എന്നിവയിലാണ് വിജയമുറപ്പാക്കിയത്.

 

maharashtra Mahayuti alliance assembly election pm narendramodi