/kalakaumudi/media/media_files/2025/10/09/pinarayi-amit-2025-10-09-15-55-21.jpg)
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ നടന്നത് അപൂർവ അവസരങ്ങളിലെ കൂടിക്കാഴ്ച.
അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം സാധാരണ കൂടിക്കാഴ്ചകൾ ആഭ്യന്തരമന്ത്രാലയത്തിലാണ് നടക്കാറ്.
അപൂര്‍വ അവസരങ്ങളില്‍ മാത്രമേ അമിത്ഷാ ആഭ്യന്തര മന്ത്രാലയത്തിന് പുറത്ത് കൂടിക്കാഴ്ച അനുവദിക്കാറുള്ളു. അത്തരത്തിലൊരു അപൂർവ കൂടിക്കാഴ്ചക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് അനുവാദം നൽകിയത്.
പിണറായി, അമിത് ഷായെ കണ്ടത് കൃഷ്ണമേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലായിരുന്നു.
ഔദ്യോഗിക വസതിയിൽ സാധാരണ ഗതിയിൽ കൂടിക്കാഴ്ചക്ക് അനുവാദം നൽകാത്ത ഷാ, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഇത് അനുവദിക്കു.
മന്ത്രിമാരായ കെ എൻ ബാലഗോപാലും മുഹമ്മദ് റിയാസും ദില്ലിയിലുണ്ടെങ്കിലും ചീഫ് സെക്രട്ടറി മാത്രമാണ് ഷായുമായുള്ള കൂടിക്കാഴ്ചില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്.
വയനാട് ദുരന്തത്തില്‍ കൂടുതല്‍ കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി കണ്ടത്.
അരമണിക്കൂര്‍ നേരമാണ് അമിത് ഷായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. വിവാദ വിഷയങ്ങളോടൊന്നും മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്.