'അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ കേള്‍ക്കുന്നത് പ്രചോദനകരം'; രത്തന്‍ ടാറ്റയെ അനുസ്മരിച്ച് സുന്ദര്‍ പിച്ചൈ

അവസാനമായി രത്തന്‍ ടാറ്റയെ കണ്ടപ്പോള്‍ ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് കാറായ വേയ്‌മോയുടെ പുരോഗതിയെ കുറിച്ചാണ് സംസാരിച്ചതെന്ന് പിച്ചൈ പറഞ്ഞു.

author-image
Vishnupriya
New Update
pa

അന്തരിച്ച ഇന്ത്യന്‍ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് ആദരമര്‍പ്പിച്ച് വ്യവസായ ലോകം. അസാധാരണമായ വ്യവസായ ജീവകാരുണ്യ പൈതൃകം അവശേഷിപ്പിച്ച അദ്ദേഹം ഇന്ത്യയിലെ ആധുനിക വ്യവസായ നേതൃത്വം വളര്‍ത്തിയെടുക്കുന്നതിലും അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലും സുപ്രധാന പങ്കുവഹിച്ചുവെന്ന് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ പറഞ്ഞു.

എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് സുന്ദര്‍ പിച്ചൈ രത്തന്‍ ടാറ്റയെ അനുസ്മരിച്ചത്. അവസാനമായി രത്തന്‍ ടാറ്റയെ കണ്ടപ്പോള്‍ ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് കാറായ വേയ്‌മോയുടെ പുരോഗതിയെ കുറിച്ചാണ് സംസാരിച്ചതെന്ന് പിച്ചൈ പറഞ്ഞു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ കേള്‍ക്കുന്നത് പ്രചോദനകരമാണെന്നും പിച്ചൈ പറഞ്ഞു.

ഇന്ത്യയെ മികച്ചതാക്കുന്നില്‍ ഏറെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരോട് അനുശോചനം അറിയിക്കുന്നു. അദ്ദേഹം ശാന്തനായി വിശ്രമിക്കട്ടെ! സുന്ദര്‍ പിച്ചൈ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

മുന്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനും ടാറ്റാ ഗ്രൂപ്പിനെ ഇന്ത്യയിലെ മുന്‍നിര കമ്പനിയാക്കി വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളുമായ രത്തന്‍ ടാറ്റ (86) ബുധനാഴ്ച രാത്രി 11.30 നാണ് അന്തരിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം.

rathan tata sundar pichai