Sunil Chhetri retires
അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് പടിയിറങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ആശംസകള്‍ അറിയിച്ച് ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ച്. കുവൈത്തിനെതിരെ ഇന്ന് നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞിരിക്കുകയാണ്് ഛേത്രി.
സുനില്‍, ഇന്ത്യന്‍ ടീമിനൊപ്പമുള്ള നിങ്ങളുടെ അവസാന മത്സരത്തിന് എല്ലാ ആശംസകളും നേരുന്നു. നിങ്ങള്‍ ഫുട്‌ബോളിലെ ഒരു ഇതിഹാസമാണ്. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായ ഇഗോര്‍ സ്റ്റിമാക്കാണ് മോഡ്രിച്ചിന്റെ ആശംസാവീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
