മദ്യപാനം മറച്ചുവച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്താല്‍ ഇനി ചില്ലി കാശ് കിട്ടില്ല

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ ഐ സി) യുടെ അപ്പീല്‍ അനുവദിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസ് വിക്രംനാഥ് , സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

author-image
Biju
New Update
jh

Supreme Court of India

ന്യൂഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന ഘട്ടത്തില്‍ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി മദ്യപാന ശീലം മറച്ചുവെച്ചാണ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതെങ്കില്‍ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് തുക ലഭിക്കാന്‍ അര്‍ഹതയില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ വിവരിച്ചു. 

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ ഐ സി) യുടെ അപ്പീല്‍ അനുവദിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസ് വിക്രംനാഥ് , സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

supreme court of india