നടപടിക്രമങ്ങളിലെ സുരക്ഷാമാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായാൽ വധശിക്ഷ റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്യാം ;സുപ്രീംകോടതി

നടപടിക്രമങ്ങളിലെ  സുരക്ഷാമാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായെങ്കിൽ  വധശിക്ഷ റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്യാമെന്ന് സുപ്രീംകോടതി.

author-image
Rajesh T L
New Update
1000-f-259142843-dmiyhanmzrmjfckil0dnswgpijfsxvj1-1

നടപടിക്രമങ്ങളിലെ  സുരക്ഷാമാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായെങ്കിൽ  വധശിക്ഷ റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്യാമെന്ന് സുപ്രീംകോടതി.2008 ൽ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാൻ തല കല്ലുകൊണ്ടിടിച്ചു തകർത്ത നാഗ്പൂർ സ്വദേശി വസന്ത് സമ്പത് ദപാരയുടെ റിട്ട് ഹർജി സ്വീകരിച്ചാണ് സുപ്രീംകോടതിയുടെ വിധി .വധശിക്ഷ സുപ്രീംകോടതി ശരിവെക്കുകയും പുനഃപരിശോധന ഹർജി തള്ളുകയും ചെയ്തതിനാൽ തിരുത്തൽഹർജി മാത്രമാണ് പ്രതിക്ക് മുന്നിലുള്ള പോംവഴി എന്ന പ്രോസിക്യൂഷൻ വാദം സുപ്രീംകോടതി തള്ളി .നീതിയുക്തമായ നടപടിക്രമങ്ങൾ ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്ന്  ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.അതെ സമയം ,റിട്ട് ഹർജിയുടെ അത്യപൂർവമായ സാധ്യത എല്ലായ്പ്പോഴും ഉപയോഗിക്കരുതെന്നും ബെഞ്ച് പറഞ്ഞു .  വധശിക്ഷ നൽകുംമുൻപ് പ്രതിയുടെ മനസികനിലയുടെയും മനസികപരിവർത്തനത്തിന്റെയും റിപ്പോർട്ടുകൾ വിചാരണക്കോടതി പരിശോധിക്കണമെന്നു 2022 ലെ മനോജ് കേസിൽ സുപ്രീംകോടതി വിധിച്ചിരുന്നു .മൗലികാവകാശലംഘനമുണ്ടായാൽ ഭരണഘടനയുടെ 32 ആം അനുച്ഛേദപ്രകാരം സുപ്രീംകോടതിയെ സമീപിക്കാനുള്ള മാർഗമാണ് റിട്ട് ഹർജി . 

national news Supreme Court