/kalakaumudi/media/media_files/2025/12/05/supreem-court-2025-12-05-12-51-57.jpg)
ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) ഭാഗമായി പ്രവർത്തിക്കുന്ന ബിഎൽഒമാർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് സുപ്രീം കോടതി.
നിലവിലെ ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കാൻ കൂടുതൽ പേരെ ബിഎൽഒ ഡ്യൂട്ടിക്ക് അനുവദിക്കണമെന്നാണ് സുപ്രിം കോടതി നിർദേശം.
ആവശ്യമെങ്കിൽ കൂടതൽ പേരെ ഇതിനായി നൽകാൻ സംസ്ഥാനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
ബിഎൽഒ ഡ്യൂട്ടിയിൽ നിന്നും ഉദ്യോഗസ്ഥർ ഇളവ് ആവശ്യപ്പെടുമ്പോൾ അതിനെ പ്രത്യേകം കേസുകളായി കണ്ട് പരിഗണിക്കണം.
മതിയായ കാരണങ്ങളുണ്ടെങ്കിൽ ആ വ്യക്തിക്ക് പകരം മറ്റൊരാളെ നിയമിക്കണം. ഇതിന് വിരുദ്ധമായ സാഹചര്യങ്ങളുണ്ടെങ്കിൽ ഇത്തരം വ്യക്തികൾക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദേശം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
