ശ്രീജയെ ജഡ്ജിയാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ

ശ്രീജയെ ജഡ്ജിയാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ

author-image
Sukumaran Mani
New Update
Sreejaya

Sreeja Vijayalakshmi

Listen to this article
0.75x1x1.5x
00:00/ 00:00
ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ സീനിയർ ഗവൺമെൻ്റ് പ്ലീഡർ ശ്രീജ വിജയ ലക്ഷ്മിയെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ശ്രീജയെ ജഡ്ജിയായി നിയമിക്കുന്നതിൽ കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ച എതിർപ്പ് തള്ളിയാണ് കൊളീജിയം തീരുമാനം.
കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനാണ് ശ്രീജ വിജയലക്ഷ്മി ഉൾപ്പെടെയുള്ള ഏഴ് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ കേരള ഹൈക്കോടതി കേന്ദ്രത്തിന് കൈമാറിയത്. 2024 മാർച്ച് 12 ന് സുപ്രീം കോടതി കൊളീജിയം ഇതിൽ ശ്രീജ ഒഴികെ മറ്റ് ആറ് പേരെയും ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്തു. ശ്രീജയുടെ നിയമനം കേന്ദ്ര നിയമ മന്ത്രാലയം എതിർത്തിരുന്നു. ഇത് സംബന്ധിച്ച് സുപ്രീം കോടതി കേരള ഹൈക്കോടതി കൊളീജിയത്തിൻ്റെ അഭിപ്രായം തേടി. ഹൈക്കോടതി കൊളീജിയം മുൻ നിലപാട് ആവർത്തിച്ചു. ഇത് കണക്കിലെടുത്താണ് സുപ്രീം കോടതി കൊളീജിയം ശ്രീജയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കണമെന്ന ശുപാർശ കേന്ദ്രത്തിന് കൈമാറിയത്. ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്ര നിയമമന്ത്രാലയമാണ്.
Sreeja Vijayalakshmi High Court supreme court of india