/kalakaumudi/media/media_files/2026/01/21/menakagandhi-2026-01-21-13-35-28.jpg)
ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ കോടതിക്കെതിരെ പരാമർശം നടത്തിയ മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം.
മേനക കോടതിയലക്ഷ്യമാണ് കാട്ടിയതെന്നു ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി.അഞ്ജാരിയ എന്നിവരുടെ ബെഞ്ച് വിമർശിച്ചു.
തങ്ങളുടെ സൗമനസ്യം കാരണം നടപടിയെടുക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
വിഷയം ഇന്നലെ പരിഗണിച്ചപ്പോൾ തെരുവു നായ്ക്കൾക്കു ഭക്ഷണം നൽകുന്നവരെ ഉത്തരവാദികളാക്കണമെന്നതു പോലുള്ള പരാമർശങ്ങൾ കോടതി നടത്തിയത് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നു പ്രശാന്ത് ഭൂഷൺ പറഞ്ഞു.
നടപടികൾ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്നുണ്ടെന്നും അഭിഭാഷകരും ബെഞ്ചും ജാഗ്രത പാലിക്കണമെന്നും മേനക ഗാന്ധിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രനും പറഞ്ഞു. 28 ന് വാദം തുടരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
