/kalakaumudi/media/media_files/2026/01/05/umar-2-2026-01-05-15-38-58.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമിനും ജാമ്യമില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മറ്റ് അഞ്ച് പ്രതികള്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗുള്‍ഫിഷ ഫാത്തിമ, ഷിഫ ഉര്‍ റഹ്മാന്‍, മീര ഹൈദര്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എന്‍.വി.അഞ്ജരിയയുമുള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുകള്‍ നല്‍കിയിരുന്നത്. അഞ്ച് വര്‍ഷത്തിലേറെയായി പ്രതികള്‍ കസ്റ്റഡിയിലാണ്. 2020ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സി എ എ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമര്‍ ഖാലിദും ഷര്‍ജില്‍ ഇമാമും ഉള്‍പ്പെടെയുള്ള എട്ടു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ചു വര്‍ഷമായി വിചാരണയില്ലാതെ തടവിലായിരുന്നു ഇവര്‍.
2020 ജനുവരി 28 - ദേശവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ ഷര്‍ജില്‍ ഇമാം അറസ്റ്റില്‍
2020 സെപ്റ്റംബര്‍ 14 - കലാപാഹ്വാന കേസില്‍ യുഎപിഎ ചുമത്തി ഉമര്‍ ഖാലിദ് അറസ്റ്റില്‍
2020 സെപ്റ്റംബര്‍ - ജാമിയ മിലിയ പ്രസംഗ കേസില്‍ ഷര്‍ജില്‍ ഇമാമിന് ജാമ്യം. യു എ പി എ കേസുള്ളതിനാല്‍ ജയിലില്‍ തുടര്‍ന്നു
2020 - 2022 - ഉമര്‍ ഖാലിദിന്റെയും ഷര്‍ജില്‍ ഇമാമിന്റെയും ജാമ്യഹര്‍ജികള്‍ പലതവണ തള്ളി
ഡിസംബര്‍, 2022 - സഹോദരിയുടെ വിവാഹത്തിന് ഉമറിന് ഒരാഴ്ച ഇടക്കാല ജാമ്യം
മെയ് 2023 -,ഉമര്‍ ഖാലിദ് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി
ഫെബ്രുവരി 14, 2024 - വാദം അനിശ്ചിതമായി നീളുന്നതിനാല്‍ സുപ്രീം കോടതിയിലെ ജാമ്യാപേക്ഷ ഉമര്‍ പിന്‍വലിച്ചു
മെയ് 29, 2024 - രാജ്യദ്രോഹ കേസില്‍ ഷര്‍ജീല്‍ ഇമാമിന് ഹൈക്കോടതി ജാമ്യം. വടക്കന്‍ ദില്ലി കലാപകേസില്‍ യുഎപിഎ ചുമത്തിയതിനാല്‍ ജയിലില്‍ തുടരുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
