വൈകല്യത്തെ അവഹേളിക്കരുത്; ദൃശ്യമാധ്യമങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം

വൈകല്യത്തെ അവഹേളിക്കുന്നതിനായി ചീത്രീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.  ഏഴ് മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് സുപ്രീംകോടതി പുറത്തിറക്കിയത്. സിനിമയടക്കമുള്ള എല്ലാ ദൃശ്യമാധ്യമങ്ങള്‍ക്കും ഇത് ബാധകമാണെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

author-image
Athira Kalarikkal
New Update
supreme court
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി : ചലച്ചിത്രങ്ങളിലും, ഡോകുമെന്ററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ അവഹേളിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശം. ഭിന്നശേഷിക്കാരുടെ നേട്ടങ്ങള്‍ ആണ് ചിത്രങ്ങളിലും ഡോകുമെന്ററികളിലും കാണിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടികാണിച്ചു.

വൈകല്യത്തെ അവഹേളിക്കുന്നതിനായി ചീത്രീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.  ഏഴ് മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് സുപ്രീംകോടതി പുറത്തിറക്കിയത്. സിനിമയടക്കമുള്ള എല്ലാ ദൃശ്യമാധ്യമങ്ങള്‍ക്കും ഇത് ബാധകമാണെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സിനിമകള്‍ക്ക് പ്രദര്‍ശനം അനുവദിക്കുന്നതിന് മുന്‍പ് ഈക്കാര്യങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് സെന്‍സര്‍ബോര്‍ഡ് ഉറപ്പാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

 

Supreme Court cinema