VVPAT മുഴുവന്‍ എണ്ണണം: ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

തിരഞ്ഞെടുപ്പ് കമ്മിഷന്  നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടാണ് ഹര്‍ജികള്‍ തള്ളിയത്.

author-image
Rajesh T L
Updated On
New Update
evm hacking

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ക്കൊപ്പം വിവിപാറ്റുകളിലെ  മുഴുവന്‍ സ്ലിപ്പുകളും ഒത്തുനോക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മിഷന്  നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടാണ് ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. രണ്ട് നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.

വോട്ടിങ് മെഷീനില്‍ ചിഹ്നം ലോഡുചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം, ചിഹ്നം ലോഡിംഗ് യൂണിറ്റ് സീല്‍ ചെയ്യണം എന്നതാണ് ഒരു നിര്‍ദേശം. കുറഞ്ഞത് 45 ദിവസമെങ്കിലും ഇത് സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.

supreme cout election commission VVPAT slip