ഉന്നതപദവിയിലിരിക്കുമ്പോൾ ഏതെങ്കിലും സമുദായത്തെ ലക്ഷ്യം വെച്ച് പ്രവർത്തിക്കരുത് - സുപ്രീംകോടതി

ഉന്നത ഭരണഘടനാപദവിയിലിരിക്കുന്നവർ ഏതെങ്കിലും സമുദായത്തെ ലക്ഷ്യം വച്ച് പ്രവർത്തിക്കരുതെന്ന് സുപ്രീം കോടതി. മതം,ജാതി, ഭാഷ, മേഖല എന്നിവയുടെ അടിസ്ഥാനത്തിൽ ആരെയും അവർ ലക്ഷ്യം വക്കരുതെന്നും കോടതി പറഞ്ഞു

author-image
Devina
New Update
supreem court

ന്യൂഡൽഹി: ഉന്നത ഭരണഘടനാപദവിയിലിരിക്കുന്നവർ ഏതെങ്കിലും സമുദായത്തെ ലക്ഷ്യം വച്ച് പ്രവർത്തിക്കരുതെന്ന് സുപ്രീം കോടതി. മതം,ജാതി, ഭാഷ, മേഖല എന്നിവയുടെ അടിസ്ഥാനത്തിൽ ആരെയും അവർ ലക്ഷ്യം വക്കരുതെന്നും കോടതി പറഞ്ഞു.

ഘൂസ്‌ഖോർ പണ്ഡത് എന്ന നെറ്റ്ഫ്‌ളിക്‌സ് സിനിമയുടെ റിലീസ് ചോദ്യംചെയ്യുന്ന ഹർജികൾ തീർപ്പാക്കിക്കൊണ്ടുള്ള ഉത്തരവിൽ ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എഴുതിയ പ്രത്യേക വിധിന്യായത്തിലാണ് നിരീക്ഷണം.

 ഭരണകൂടമായാലും അല്ലാത്തവരായാലും പ്രസംഗത്തിലൂടെയോ കാർട്ടൂണിലൂടെയോ ദൃശ്യമാർഗത്തിലൂടെയോ ഒന്നും തന്നെ ഏതെങ്കിലും സമുദായത്തെ ലക്ഷ്യംവയ്ക്കുന്നത് അനുവദനീയമല്ലെന്ന് ജസ്റ്റിസ് ഭുയാർ പറഞ്ഞു.

 മുസ്‌ളിം സമുദായത്തിനെതിരേ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ നടത്തിയ പരാമർശങ്ങൾ വിവാദമായിരിക്കേയാണ് കോടതിയുടെ നിരീക്ഷണമെന്നതും ശ്രദ്ധേയമാണ്.

ഒരു സമുദായത്തെ ലക്ഷ്യം വെക്കുന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹർജി ഫെബ്രുവരി 19 നാണ് ജസ്റ്റിസ് ബി.വി.നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് തീർപ്പാക്കിയത്. സിനിമയുടെ പേര് മാറ്റാമെന്ന് നിർമാതാക്കൾ സമ്മതിച്ചതോടെ ഹർജി തീർപ്പാക്കുകയായിരുന്നു.