ബാര്‍ അസോസിയേഷനില്‍ മൂന്നിലൊന്ന് വനിതാ സംവരണം വേണം- സുപ്രീം കോടതി

2024-25 വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തന്നെ ഇത് ബാധകമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ ഈ വര്‍ഷം എസ് സി ബി എ ട്രെഷറര്‍ സ്ഥാനം വനിതാ സ്ഥാനാര്‍ഥിക്ക് സംവരണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

author-image
Sruthi
New Update
supreme court

Supreme Court implements womens quota in SC bar association

Listen to this article
0.75x 1x 1.5x
00:00 / 00:00

സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍ മൂന്നിലൊന്ന് വനിതാ സംവരണം നടപ്പാക്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. 2024-25 വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തന്നെ ഇത് ബാധകമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ ഈ വര്‍ഷം എസ് സി ബി എ ട്രെഷറര്‍ സ്ഥാനം വനിതാ സ്ഥാനാര്‍ഥിക്ക് സംവരണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. മെയ് 16ന് എസ് സി ബി എ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി നിര്‍ദദേശം.ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് ഉത്തരവ്. ഈ സംവരണം മറ്റു തസ്തികകളിലേക്ക് മത്സരിക്കുന്നതില്‍ നിന്ന് യോഗ്യരായ വനിതാ അംഗങ്ങളെ തടയില്ലെന്നും ബഞ്ച് വ്യക്തമാക്കി. ബാര്‍ അസോഷിയേഷന്‍ ഭാരവാഹിത്വത്തിലെ പ്രധാന പോസ്റ്റുകളില്‍ ഒന്ന് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യണം. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ ഇത്തവണ ട്രെഷറര്‍ സ്ഥാനം സ്ത്രീകള്‍ക്ക് മാറ്റിവെക്കണമെന്നും കോടതി വ്യക്തമാക്കി.

Supreme Court implements womens quota in SC bar association supreme court of india | reservation 

women supreme court of india reservation