/kalakaumudi/media/media_files/2025/11/02/raju-narayanaswami-2025-11-02-15-21-37.jpg)
ന്യൂഡല്‍ഹി: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിക്ക് സുപ്രീം കോടതി അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചു.
സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിന് രാജു നാരായണസ്വാമി 3,85,000 രൂപ ഫീസ് നല്‍കാനുണ്ടെന്നാണ് അഭിഭാഷകനായ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ വക്കീല്‍ നോട്ടീസില്‍ ആരോപിച്ചിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ തനിക്ക് അര്‍ഹതപ്പെട്ട ചീഫ് സെക്രട്ടറി ഗ്രേഡ് നിരസിക്കുന്നുവെന്ന് ആരോപിച്ചാണ് രാജു നാരായണ സ്വാമി സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസില്‍ രാജു നാരായണസ്വാമിയുടെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് സുപ്രീം കോടതി അഭിഭാഷകനായ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ ആയിരുന്നു. കേസ് നടത്തിയതിന് രണ്ട് തവണയായി 3,85,000 രൂപയുടെ ബില്ല് രാജു നാരായണസ്വാമിക്ക് കൈമാറിയിരുന്നു.
എന്നാല്‍ നയാപൈസ രാജു നാരായണ സ്വാമി നല്‍കിയിട്ടില്ലെന്നും ഫീസ് നല്‍കാത്തതിന് പുറമെ ഭീഷണിപ്പെടുത്തുകയാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
