ഡല്‍ഹിയില്‍ ആയുഷ്മാന്‍ ഭാരത്; നോട്ടീസയച്ച് സുപ്രീം കോടതി

ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ശേഷം കേന്ദ്രത്തിനും എയിംസിനും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

author-image
Biju
New Update
sss

Supreme Court of India

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍ (പിഎം-എബിഎച്ച്ഐഎം) പദ്ധതി നടപ്പാക്കാന്‍ ധാരണാപത്രം ഒപ്പിടാന്‍ ഡല്‍ഹി സര്‍ക്കാരിനോട് നിര്‍ദേശിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ശേഷം കേന്ദ്രത്തിനും എയിംസിനും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ദേശീയ തലസ്ഥാനത്ത് കേന്ദ്ര പദ്ധതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജനുവരി അഞ്ചിനകം ധാരണാപത്രം ഒപ്പിടണമെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് കീഴില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിനെ എഎപി സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടാന്‍ നിര്‍ബന്ധിച്ചതിലൂടെ ആരോഗ്യകാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ള അധികാരം ഹൈക്കോടതി പുനര്‍നിര്‍വചിച്ചിരിക്കുകയാണെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എഎം സിംഗ്വി സുപ്രീം കോടതിയില്‍ വാദിച്ചു. താമസക്കാര്‍ക്ക് ഫണ്ടും സൗകര്യങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ പദ്ധതി പൂര്‍ണമായി നടപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

33 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനകം തന്നെ നടപ്പാക്കിയതിനാല്‍ ഡല്‍ഹിയില്‍ എബിഎച്ച്ഐഎം പദ്ധതി നടപ്പാക്കാത്തത് ന്യായീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് പ്രതിഭ എം. സിങ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി ദേശീയ തലസ്ഥാനത്ത് നടപ്പാക്കുന്നതിനെ ഡല്‍ഹി സര്‍ക്കാര്‍ എതിര്‍ത്തു. ഇത് 'ഇതിനകം നിലവിലുള്ള ആരോഗ്യ സംരക്ഷണ സംരംഭങ്ങളെ തരംതാഴ്ത്തുന്നതിന് തുല്യമാകുമെന്ന്' അവര്‍ പറഞ്ഞു.

ഗവണ്‍മെന്റിന്റെ പ്രധാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന(പിഎം-ജെഎവൈ) പ്രകാരം , 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്ക് പ്രതിവര്‍ഷം ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ പണരഹിത ആരോഗ്യ പരിരക്ഷയ്ക്ക് അര്‍ഹതയുണ്ട്.

supreme court of india