/kalakaumudi/media/media_files/2025/01/30/mYTDiWecVy6YyvvtQsxw.jpg)
Supreme Court of India
ന്യൂഡല്‍ഹി : വിവാഹേതര ബന്ധത്തിലുണ്ടായ കുട്ടിയുടെ നിയമപരമായ പിതാവ് മാതാവിന്റെ ഭര്‍ത്താവ് തന്നെയെന്ന് സുപ്രീം കോടതി. മാതാവിന് വിവാഹേതര ബന്ധത്തിലുണ്ടായ മകനാണോ താനെന്ന് അറിയണമെന്ന് മലയാളിയായ 23കാരന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും കോടതി വഴങ്ങിയില്ല. ഡി.എന്‍.എ പരിശോധനയെന്ന ആവശ്യം തള്ളി. പിതാവെന്ന് സംശയിക്കുന്നയാളും ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറായില്ല.
1989ലാണ് വിവാഹിതയായത്. ഒരു മകളും മകനും ജനിച്ചു. 2006ല്‍ വിവാഹമോചിതയായി. മകന്റെ പിതാവിന്റെ പേര് മാറ്റാന്‍ മാതാവ് കൊച്ചി കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കി. വിവാഹേതര ബന്ധത്തില്‍ ജനിച്ച കുട്ടിയാണെന്നാണ് പറഞ്ഞത്. കോടതി ഉത്തരവില്ലാതെ മാറ്റം കഴിയില്ലെന്ന് കോര്‍പറേഷന്‍ അറിയിച്ചു. ഡി.എന്‍.എ പരിശോധനയ്ക്ക് ഹൈക്കോടതി അനുകൂല നിലപാടെടുത്തതോടെ പിതാവെന്ന് സംശയിക്കുന്നയാള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ദമ്പതികളായി കഴിഞ്ഞിരുന്ന കാലത്ത് ജനിച്ച കുട്ടിയാണ്. ആ സമയം ഇരുവരും പരസ്പരം ഇടപഴകിയിരുന്നവരാണ്. അതിനാല്‍ നിയമപരമായ പിതാവ് ഭാര്യയുടെ ഭര്‍ത്താവായ വ്യക്തി തന്നെയാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
