എബിസി ചട്ടങ്ങള്‍: തെരുവുനായ വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി

പുതിയ ചട്ടങ്ങളില്‍ പരാതിയുണ്ടങ്കില്‍ അതത് ഹൈക്കോടതികളെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. തെരുവുനായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേരള, കര്‍ണാടക, ബോംബെ ഹൈക്കോടതികളുടെ വിധിയിലെ ശരിതെറ്റുകളില്‍ ഇടപെടാനില്ലെന്നും കോടതി പറഞ്ഞു.

author-image
Sruthi
New Update
Supreme Court

supreme court on dog issue

തെരുവുനായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹരജികള്‍ തീര്‍പ്പാക്കി സുപ്രീംകോടതി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റേതടക്കം ഹരജികളാണ് തീര്‍പ്പാക്കിയത്. 2023 ലെ എബിസി ചട്ടങ്ങള്‍ വന്നതിനാല്‍ ഈ വിഷയത്തില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. പുതിയ ചട്ടങ്ങളില്‍ പരാതിയുണ്ടങ്കില്‍ അതത് ഹൈക്കോടതികളെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. തെരുവുനായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേരള, കര്‍ണാടക, ബോംബെ ഹൈക്കോടതികളുടെ വിധിയിലെ ശരിതെറ്റുകളില്‍ ഇടപെടാനില്ലെന്നും കോടതി പറഞ്ഞു. കേസില്‍ വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

 

supreme court of india